പറക്കുന്ന വിമാനത്തിൽ പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപം; യാത്രക്കാർ നോക്കിയിരിക്കെ കെട്ടിപ്പുണരൽ; ഒടുവിൽ സ്‌പൈസ് ജെറ്റ് അത് ചെയ്തു

വിമാനത്തിനകത്ത് പൈലറ്റിന്റെയും വനിതാ അറ്റന്‍ഡന്റിന്റെയും പ്രണയ സല്ലാപം. യാത്രക്കാരന്റെ പരാതിയില്‍ നടപടിയുമായി സ്‌പൈസ് ജെറ്റ്. ഇരുവരുടെയും ജോലി തെറിച്ചു. ഡല്‍ഹിയിൽ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ഈ സംഭവം നടന്നത്. അവധി ദിനത്തിലായിരുന്നു പൈലറ്റ് വിമാനത്തിലെ ക്രൂ അംഗങ്ങൾക്കൊപ്പം കൂടിയത്. ആ വിമാനത്തിൽ ത്തനെയുള്ള അറ്റന്‍ഡന്റ് ഉദ്യോഗസ്ഥയായിരുന്നു പൈലറ്റിന്റെ കാമുകി. ഡ്യൂട്ടി സമയത്തായിരുന്നു കാമുകി.
വിമാനം പറന്ന് തുടങ്ങിയതോടെ ഇരുവരും സീറ്റുകളിൽ അടുത്തടുത്തായി ഇരുന്നു. യാത്രക്കാര്‍ക്ക് കാണാവുന്ന തരത്തിൽ ആയിരുന്നു ഇരുവരുടെയും ഇരിപ്പ്. കുറച്ച് സമയം കഴിഞ്ഞതും ഇവര്‍ തമ്മിൽ കെട്ടിപ്പുണരുകയും ചെയ്തു. ഡ്യൂട്ടി യൂണിഫോമിലായിരുന്നു അറ്റന്‍ഡന്റ് ഈ കൃത്യങ്ങൾ ചെയ്തത്. ഇത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ പരാതി നൽകുകയായിരുന്നു. യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിലായിരുന്നു നടപടിയെടുത്തത്.ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒടുവിൽ അന്വേഷണ വിധേയമായി ഇരുവരെയും പുറത്താക്കുകയായിരുന്നു. സ്‌പൈസ് ജെറ്റ് അധികൃതറാണ് ഈ തീരുമാനം എടുത്തത്.
https://www.facebook.com/Malayalivartha