നൂറ്റിനാൽപ്പതോളം പാമ്പുകളെ വീട്ടിൽ വളർത്തി; 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തില്‍ കുരുങ്ങി ചലനമറ്റ നിലയില്‍ 36 കാരി: ജീവൻ രക്ഷിക്കാൻ കൃത്രിമ ശ്വാസം നൽകിയിട്ടും രക്ഷിക്കാനായില്ല
അമേരിക്കയിലെ ഇന്ത്യയാനയിൽ വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മുറുക്കി 36 കാരി കൊല്ലപ്പെട്ടു. 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തില്‍ കുരുങ്ങിയാണ് ലോഹ ഹഴ്സ്റ്റ് എന്ന യുവതി മരണപ്പെട്ടത്. യുവതിയെ കണ്ടെത്തിയ വീടിനുള്ളില്‍ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പാണ് കഴുത്തില്‍ കുരുങ്ങിയത്. ചലനമറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ കൃത്രിമ ശ്വാസം നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha