സൗദി അറേബ്യയിൽ വാഹനാപകടം; മഹ്ദ് ദഹ്ബ് ഹറാറ റോഡിലാണ് അപകടംനടന്നത്; അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. മഹ്ദ് ദഹ്ബ് - ഹറാറ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ചവരെല്ലാം സ്വദേശികളാണ്.
മൃതദേഹങ്ങള്‍ മഹ്ദ് ദഹ്ബ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മദീന ആരോഗ്യ വിഭാഗം വക്താവ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha