സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പുറത്തായി; സംഗീത ലോകത്തു നിന്നും വിടവാങ്ങുന്നുവെന്നു പാകിസ്ഥാൻ ഗായിക റാബി പിസാഡ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കൊല്ലുമെന്ന് ഭീഷിണി. കശ്മീരിന്റെ പുത്രി എന്ന് സ്വയം വിശേഷണം. വീര വാദങ്ങൾക്കൊടുവിൽ അരങ്ങൊഴിയാൻ തീരുമാനിച്ച് പാകിസ്ഥാൻ ഗായിക റാബി പിസാഡ. സംഗീത ലോകത്തു നിന്നും വിടവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റാബി പിസാഡ. കഴിഞ്ഞ ദിവസങ്ങളിൽ റാബി പിസാഡയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത ലോകത്തു നിന്നും വിടവാങ്ങുകയാണെന്ന തീരുമാനം അവർ അറിയിച്ചിരിക്കുന്നത്.
സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്നെ അവര്‍ ഈ കാര്യം അറിയിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു ഇവര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയ അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്നാൽ എങ്ങനെ ഈ ദൃശ്യങ്ങൾ പുറത്തായി എന്ന കാര്യം അവ്യക്തമാണ്. കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോര്‍ന്നതെന്നാണ് പറയുന്നത് . ഏതായാലും ഇവ പുറത്തായതോടെ തന്റെ സംഗീത ലോകം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് റാബി പിസാഡ. എന്റെ തെറ്റുകള്‍ക്ക് അല്ലാഹു എന്നോട് പൊറുക്കട്ടെയെന്നും ജനങ്ങളുടെ മനസ്സ് ആര്‍ദ്രമാകട്ടെ എന്നാശംസിച്ചുമായിരുന്നു അവര്‍ ട്വിറ്ററിലൂടെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിട വാങ്ങുന്ന കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha