രണ്ട് ഗര്‍ഭപാത്രവും ഒരു യോനിയും; അപൂര്‍വരോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത് പതിനാലാം വയസ്സില്‍...
ലൈംഗിക ബന്ധത്തിന് ശേഷമുളള അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് പതിനാലാം വയസ്സില്‍ മെഗന് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. അങ്ങനെ രണ്ട് ഗര്‍ഭപാത്രമുണ്ടെന്ന് മെഗന്റെ പതിനാലാം വയസ്സില്‍ തന്നെ കണ്ടെത്തി. 'Uterus didelphys' എന്ന അപൂര്‍വ രോഗമായിരുന്നു മെഗന് പിടികൂടിയത്. അതിലൂടെ ഒരു യോനിയും രണ്ട് ഗര്‍ഭപാത്രവും രണ്ട് ഗര്ഭാശയമുഖവുമായിരുന്നു ഇംഗ്ലണ്ട് സ്വദേശിനിയായ മെഗന് ഉണ്ടായിരുന്നത്. 'Endometriosis' എന്ന ഒരു തരം ഗർഭാശയ രോഗവും മെഗനില് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അമിതമായ അടിവയറുവേദനയെ തുടര്‍ന്നാണ് മെഗനില് ഈ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്.
അതോടോപ്പം തന്നെ ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയായ 28കാരി മെഗന് ഇപ്പോള്‍ രണ്ട് തവണ ശസ്ത്രക്രിയ ചെയ്ത് ഗര്‍ഭപാത്രം നീക്കം ചെയ്തുകഴിഞ്ഞതറിഞ്ഞവരൊക്കെ ഞെട്ടിയിരിക്കുകയാണ്. ആര്‍ത്തവ സമയത്തെ അമിതമായ വേദനയാണ് ഇപ്പോള്‍ രണ്ട് ഗര്‍ഭപാത്രങ്ങളും നീക്കം ചെയ്തതിന് കാരണമെന്നും മെഗന് വ്യക്തമാക്കുകയുണ്ടായി.
അന്നൊക്കെ ആര്‍ത്തവം രണ്ടാഴ്ച വരെയൊക്കെ നീണ്ടുനില്‍ക്കുമായിരുന്നു. അങ്ങനെ മെഗനെ പരിശോധിച്ച ഡോക്ടര്‍മാര്‍ മെഗന് 'Uterus didelphys' എന്ന അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ചു. മെഗന്റെ പതിനെട്ടാം വയസ്സിലാണ് Endometriosis എന്ന രോഗമുണ്ടെന്നും കണ്ടെത്തിയിരുന്നു.
അന്ന് ദിവസവും മൂന്ന് പാഡ് വരെ മാറ്റുമായിരുന്നു എന്നും മെഗന് വ്യക്തമാക്കുകയുണ്ടായി. മെഗന്റെ 21-ാം വയസ്സില്ലാണ് എത്രയൊക്കെ നേരിടേണ്ടി വന്നത്. അതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ മെഗന് നല്കിയ നിര്‍ദ്ദേശം മുപ്പത് വയസ്സിന് മുന്‍പ് അമ്മയായിരിക്കണം എന്നതാണ്. അങ്ങനെ മെഗന്റെ മകള്‍ക്ക് ഇപ്പോള്‍ അഞ്ച് വയസ്സുണ്ട്. ഗര്‍ഭപാത്രം നീക്കം ചെയ്തതാണ് ജീവിതത്തില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമെന്നും മെഗന് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha