ബാഗ്ദാദിയുടെ മറ്റൊരു ഭാര്യയെ പിടികൂടി
അമേരിക്ക വധിച്ച ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാള്‍ തുര്‍ക്കിയില്‍ പിടിയിലായി. തുര്‍ക്കി പ്രസിഡന്റ് തയ്യിപ്പ് ഏര്ദോഗനാണ് ഇക്കാര്യം പുറത്ത് വിട്ടത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബില്‍ യുഎസ് കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തിനിടെയായിരുന്നു ബാഗ്ദാദി കൊല്ലപ്പെട്ടത്. ബാഗ്ദാദിയുടെ ഭാര്യയെ മാത്രമല്ല സഹോദരിയെയും അവരുടെ ഭര്‍ത്താവിനെയും സിറിയയില്‍ വച്ച കീഴട ക്കിയതായി ഏര്ദോഗന് പറഞ്ഞു.
യുഎസ് സൈനികരുടെ ആക്രമണത്തിനിടെ ബാഗ്ദാദി ദേഹത്ത് ബോംബ് കെട്ടിവച്ച് സ്വയം പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ മൂന്നു മക്കളും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha