Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

കുടുംബത്തിലെ ഒമ്പതുപേര്‍ കണ്‍മുമ്പില്‍ തോക്കിനിരയായി, എന്നിട്ടും ആറു സഹോദരങ്ങളെ 13-കാരന്‍ രക്ഷിച്ചു!

08 NOVEMBER 2019 05:42 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്ന് മാഫിയ നടമാടുന്ന മെക്സിക്കോയില്‍ നാടിനെ നടുക്കിക്കൊണ്ട് ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടത് തിങ്കളാഴ്ചയായിരുന്നു.

കണ്‍മുന്നില്‍ അമ്മയുള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ അക്രമികളുടെ തോക്കിനിരയായി വെടിയേറ്റ് മരിക്കുന്നത് കാണേണ്ടി വന്ന ഡെവിന്‍ ലാംഗ്‌ഫോര്‍ഡ് എന്ന 13-കാരന്‍ പയ്യന്‍ തന്റെ ആറ് സഹോദരങ്ങളുമായി കൊലയാളി സംഘത്തെ പേടിച്ച് മലനിരകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. അടുത്ത സംസ്ഥാനത്തുള്ള ബന്ധുവീട്് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവിടെയുള്ള ആ കുറ്റിക്കാട്ടിനുള്ളില്‍ 10 മണിക്കൂര്‍ ആ ഇരുപ്പ് ഇരുന്ന ശേഷം സഹോദരങ്ങളെ അവിടെ ഇരുത്തി സ്വന്തം ഗ്രാമത്തിലേക്ക് രാത്രിയില്‍ ഇറങ്ങിപ്പോവുകയായിരുന്നു. 23 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് നടന്നുപോയ ചേട്ടനെ കാണാതായതോടെ ഒമ്പതു വയസ്സുകാരി അനുജത്തി മക്കന്‍സിയും പിന്നാലെ പോയി.

വടക്കന്‍ മെക്‌സിക്കോയിലെ മലമ്പാതയില്‍ നടന്ന അക്രമത്തില്‍ ഒരു അമേരിക്കന്‍ കുടുംബത്തിലെ മൂന്ന് സ്ത്രീകളും ആറു കുട്ടികളുമാണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയിലെ സ്റ്റേറ്റുകളായ സൊനോരാ, ചിഹുവാഹുവ സ്റ്റേറ്റുകളുടെ അതിര്‍ത്തിയിലെ ലാമോറായില്‍ നിന്നുള്ളവരാണ് ഇരകള്‍. തിങ്കളാഴ്ച ചിഹുവാഹുവാ സംസ്ഥാനത്തെ ബന്ധുക്കളെ കാണാനായി ലാംഗ്‌ഫോര്‍ഡ്, മില്ലര്‍, ജോണ്‍സണ്‍ എന്നീ കുടുംബങ്ങളിലെ മൂന്ന് സ്ത്രീകളും 14 കുട്ടികളുമാണ് സോനോരയില്‍ നിന്നും യാത്ര തിരിച്ചത്. രണ്ടു വാഹനങ്ങളിലായിരുന്നു യാത്ര. രാവിലെ ഒമ്പതു മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇവരുടെ ആദ്യം വന്ന കാറിന് നേരെ മലമ്പാതയില്‍ വെച്ച് രാത്രി 9.40-നായിരുന്നു ആക്രമണം ഉണ്ടായത്.

വെടിയേറ്റ് വാഹനത്തിന് തീ പിടിച്ചതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. ആദ്യ വാഹനം ആക്രമിക്കപ്പെടുന്നത് കണ്ട് തങ്ങള്‍ അപകടത്തിലാണെന്ന് രണ്ടാമത്തെ കാറിലുള്ളവര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ 13-കാരന്‍ ഡെവിന്‍ സഹോദരങ്ങളെ കാറില്‍ നിന്നും പുറത്തിറക്കാന്‍ ശ്രമം നടത്തി. എന്നാല്‍ മുകളില്‍ നിന്നും വെടിയുണ്ടകള്‍ മഴ പോലെ പെയ്തു കൊണ്ടിരുന്നതിനാല്‍ നിലത്ത് കിടക്കേണ്ടി വന്നു. ഒടുവില്‍ വെടിയുണ്ട വര്‍ഷം ഒന്നു ശമിച്ചപ്പോള്‍ എല്ലാ കുട്ടികളെയും വാഹനത്തില്‍ നിന്നും പുറത്തിറക്കി ചെടികളുടെ മറവിലേക്ക് മാറ്റി. ഇവരുടെ ബന്ധു ലാഫ് ലാംഗ്‌ഫോര്‍ഡ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഹോദരങ്ങളെ സുരക്ഷിതമായി ഒളിപ്പിച്ച ശേഷമായിരുന്നു മണിക്കൂറുകള്‍ കാല്‍നടയായി നടന്ന് ഗ്രാമത്തിലെത്തി ഡെവിന്‍ ഗ്രാമവാസികളെ ഈ ഞെട്ടിപ്പിക്കുന്ന സംഭവം അറിയിക്കുന്നത്. എന്നാല്‍ ഗ്രാമത്തില്‍ നിന്നുള്ള ആദ്യ സംഘമെത്തിയപ്പോഴും വെടിവെയ്പ്പ് ഉണ്ടായി. ഇതോടെ സംഘത്തിന് തിരിച്ചുപോകേണ്ടി വന്നു. സൈനിക അകമ്പടിയോടെയാണ് പിന്നീട് തിരിച്ചുവന്ന് തെരച്ചില്‍ നടത്തിയത്. 10 മണിക്കൂറിന് മുമ്പ് വിട്ടുപോയ സഹോദരന് കുറ്റാക്കൂരിരുട്ടില്‍ മുറിവേറ്റ കുട്ടികളെ കണ്ടെത്തുക ദുഷ്‌ക്കരമായിരുന്നു.

തെരച്ചിലില്‍ കാറിന്റെ സീറ്റില്‍ നിന്നും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഗ്രാമത്തിലേക്ക പോയ സഹോദരനെ കാണാതെ് തേടിയിറങ്ങിയ സഹോദരി മക്കിന്‍സിയെ മണിക്കൂറുകള്‍ തെരഞ്ഞിട്ടും കണ്ടെത്താനായില്ല. ചിഹുവാഹയിലെ ലാ ലിനി കാര്‍ട്ടലൂം സോണോരയിലെ സിനലോവ കാര്‍ട്ടലിന്റെ ശാഖയായ സലാസറും തമ്മില്‍ രൂക്ഷമായ പോര് നടക്കുന്ന യുദ്ധഭൂമിയിലൂടെയാണ് കുടുംബം യാത്ര ചെയ്തതെന്നാണ് സൈന്യം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മെക്സിക്കോയില്‍ ദിവസവും 100 പേര്‍ വീതമാണ് ഈ രീതിയില്‍ കൊല്ലപ്പെടുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (5 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (5 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (6 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (7 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (7 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (7 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (8 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (9 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (9 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (9 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (9 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (9 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (9 hours ago)

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാ  (9 hours ago)

Malayali Vartha Recommends