എച്ച്.എസ്.ബി.സിയില്‍ സ്വിസ് പോലീസ് റെയ്ഡ്

എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവ ഓഫീസില്‍ സ്വിറ്റ്‌സര്‍ലാന്റ് പോലീസ് റെയ്ഡ് നടത്തുന്നു. കള്ളപ്പണം നിക്ഷേപ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കള്ളപ്പണ നിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചതായും ജനീവ പബ്ലിക് പ്രൊസിക്യുട്ടര്‍ അറിയിച്ചു. ബാങ്കില്‍ നിക്ഷേപമുള്ള നൂറിലേറെ ഇന്ത്യക്കാരുടെ പേരുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അറ്റോര്‍ണി ജനറല്‍ ഒലിബര്‍ ജോര്‍നറ്റ്, പ്രൊസിക്യുട്ടര്‍ വൈവസ് ബെര്‍ടോസ എന്നിവരുടെ നേത്വത്തിലാണ് റെയ്ഡ് നടക്കുന്നതെന്ന് ജനവീ പ്രൊസിക്യുട്ടര്‍ അറിയിച്ചു.
കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എച്ച്.എസ്.ബി.സി ഞായറാഴ്ച ഇടപാടുകളോട് ഖേദം പ്രകടിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























