ചൈനയിലെ ഷാംഗ്സി പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
ചൈനയിലെ ഷാംഗ്സി പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സംഭവസമയത്ത് 35 തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. ഇതില്‍ 11 പേര് രക്ഷപ്പെട്ടു.
ഒമ്പതുപേരെ കാണാതായതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha