പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിദഗ്ദ്ധ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു
പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫി (69) നെ വിദഗ്ദ്ധ ചികിത്സാർത്ഥം ലണ്ടനിലെ ആശുപത്രിയില്‍ കൊണ്ട് വന്നു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ നവാസ് ഷെരീഫിന് ലാഹോര്‍ ഹൈക്കോടതി നാലാഴ്ചത്തെ വിദേശയാത്ര അനുവദിച്ചു. ഇതോടെ ഹൈ എന്‍ഡ് എയര്‍ ആംബുലന്‍സില്‍ അദ്ദേഹത്തെ ഇന്നലെ ലണ്ടനിലെ പ്രമുഖ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇളയ സഹോദരന് ഷെഹ്ബാസ് ഷെരീഫും പേഴ്സണല്‍ ഡോക്ടര്‍ അദ്നാന് ഖാനുമാണ് ഷെരീഫിനൊപ്പം ആ സമയം ഉണ്ടായിരുന്നത്. എയര്‍ ആംബുലന്‍സില്‍ തീവ്രപരിചരണ വിഭാഗവും ഓപ്പറേഷന് തിയേറ്ററും സ്ഥാപിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാരും പാരാമെഡിക്കുകളും അടങ്ങുന്ന സംഘവും വിമാനത്തിലുണ്ടായിരുന്നു. ചികിത്സയ്ക്കായി ലണ്ടനിലെത്തിയ ഷെരീഫിനെ ഹരേലി സ്ട്രീറ്റ് ക്ലിനിക്കിലാണ് പ്രവേശിപ്പി ച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha