എന്‍ജിനില്‍ തീപിടിത്തം ഉണ്ടായതിനെത്തുടർന്നു വിമാനം അടിയന്തിരമായി നിലത്തിറക്കി

അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എന്‍ജിനില്‍ തീപിടിത്തമുണ്ടായതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിനാണ് ഉയർന്ന ഉടനെ എൻജിനിൽ തീ പിടുത്തം ഉണ്ടായത്
347 യാത്രക്കാരും 18 ജീവനക്കാരുമായി മനിലയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു . ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് പിആര്‍ 113 ബോയിംഗ് 777 വിമാനത്തിലെ എഞ്ചിനിലായിരുന്നു തീപിടിത്തം.
റണ്‍വേയില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് എഞ്ചിന്‍ തകരാറിലായി തീപിടിത്തമുണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടത് . ഉടന്‍ തന്നെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെട്ട് വിമാനം ഉടൻ നിലത്തിറക്കുകയുമായിരുന്നു.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ എഞ്ചിനില്‍ തീപിടിച്ചതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.
https://www.facebook.com/Malayalivartha