ആടുകളുമായി ചരക്ക് കപ്പല്‍ കരിങ്കടലില്‍ മറിഞ്ഞു, കപ്പലിലെ 22 ജീവനക്കാരെയും രക്ഷപ്പെടുത്തി, ആടുകളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചുവരുന്നു

ആടുകളുമായി ചരക്ക് കപ്പല്‍ റൊമാനിയന്‍ തീരത്ത് മറിഞ്ഞു. 14,000 ല്‍ അധികം ആടുകളുമായി പോകുകയായിരുന്ന ക്വീന്‍ ഹിന്ദ് എന്ന കൂറ്റന്‍ കപ്പലാണ് മറിഞ്ഞത്. ആടുകളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചുവരികയാണ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. റൊമാനിയയുടെ തെക്കുകിഴക്കന്‍ നഗരമായ കോണ്‍സ്റ്റാന്റയ്ക്കു സമീപം മിഡിയ തുറമുഖത്തുനിന്നും പുറപ്പെട്ട കപ്പല്‍ കരിങ്കടലിലാണ് മറിഞ്ഞത്.
കപ്പലിലെ 22 ജീവനക്കാരെയും രക്ഷപെടുത്തി. സിറിയക്കാരായിരുന്നു ഇവര്‍. പോലീസും റൊമാനിയന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നിരവധി ആടുകള്‍ കടലില്‍ മുങ്ങിച്ചത്തു. കുറച്ച് ആടുകളെ മാത്രമാണ് രക്ഷപെടുത്താന്‍ സാധിച്ചത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha