വിവാഹം സ്വർഗത്തിന് കുറച്ച് കാതം അകലെ വച്ച് നടത്തി ദമ്പതികൾ; ഇത് കൊള്ളാല്ലോ എന്ന് സോഷ്യൽ മീഡിയ; വൈറലായി ഒരു മിന്നു കെട്ട്

വിവാഹം സ്വർഗത്തിൽ വച്ച് നടക്കണം എന്നൊരു പഴമൊഴി നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ഒരു വിവാഹം നടന്നു സ്വർഗത്തിൽ വച്ചല്ല. സ്വർഗത്തിന് അടുത്ത് വച്ച്. 34,000 അടി ഉയരത്തിൽ വിമാനത്തിൽ വച്ച് വിവാഹം ചെയ്ത ദമ്പതികൾ സോഷ്യൽമീഡിയ വഴി വൈറലായിരിക്കുകയാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡ് വാല്ലിയന്റും ന്യൂസിലൻഡ് സ്വദേശി കാതി വാല്ലിയന്റുമാണ് 34,000 അടി ഉയരത്തിൽ വിമാനത്തിൽവച്ച് വിവാഹം കഴിച്ചത്. ഓസ്ട്രേലിയയിൽ നിന്നും ന്യൂസിലൻഡിലേക്കുള്ള വഴിയുടെ ഇടയ്ക്ക് ജെറ്റ്സ്റ്റാർ എയർവേയ്സിൽവച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോൾ തന്നെ വിമാനത്തിൽവച്ച് വിവാഹം കഴിക്കാനുള്ള അനുമതി ദമ്പതികൾ വാങ്ങിയിരുന്നു. തുടർന്ന് ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും ഇടയിൽ ആകാശത്തുവച്ച് ദമ്പതികൾ വിവാഹിതരാകുകയും ചെയ്തു.
ടസ്മാൻ സമുദ്രത്തിന് മുകളിൽ എത്തിയപ്പോഴായിരുന്നു വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോ ജെറ്റ്സ്റ്റാർ എയർവേയ്സ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ''ഇരുരാജ്യങ്ങൾക്കുമിടയിൽ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ദമ്പതികളുടെ ആഗ്രഹം. ഞങ്ങൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. ടസ്മാൻ സമുദ്രത്തിന് മുകളിൽ 34,000 അടി മുകളിൽവച്ച് ജെറ്റ്സറ്റാർ വിമാനത്തിൽവച്ച് ലോകത്തിൽ ആദ്യമായി വിവാഹിതരായ ദമ്പതികളാണ് കാതിയും ഡേവിഡും'', എന്ന അടിക്കുറിപ്പോടെയായിരുന്നു ജെറ്റ്സ്റ്റാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ നിരവധി വിവാഹാശംസകൾ എത്തി. 34,000 അടി മുകളിൽ വിമാനത്തില്‍വച്ചുള്ള വിവാഹം എന്ന ഐഡിയ കൊള്ളമെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.
https://www.facebook.com/Malayalivartha