ഐഎസ് ഭീകരര്‍ കീഴടങ്ങി.... അഫ്ഗാനിസ്ഥാനില്‍ ഐഎസ് ബന്ധമുള്ള 900 ഭീകരര്‍ കീഴടങ്ങി... കീഴടങ്ങിയ ഭീകരരില്‍ മലയാളികളുമുണ്ടെന്ന് സൂചന, വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഫ്ഗാന്‍ സേന

അഫ്ഗാന്‍ സൈന്യത്തിനു മുന്നില്‍ 900 ഐഎസ് ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം പത്ത് ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. കീഴടങ്ങിയവരില്‍ ഏറെയും പാക്കിസ്ഥാനികളാണ്. കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ കീഴടങ്ങിയ നൂറുകണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ പത്ത് ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന് അഫ്ഗാനിസ്താന്‍. പിടിയിലായ ഇന്ത്യക്കാരില്‍ മലയാളികളടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കീഴടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ സുരക്ഷാ ഡയറക്ടറേറ്റിന്റെ (എന്‍.ഡി.എസ്.) പ്രത്യേകസംഘം ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയില്‍ ഐ.എസ്. ഭീകരരും അവരുടെ കുടുംബാംഗങ്ങളുമായ തൊള്ളായിരത്തിലേറെപ്പേരാണ് അഫ്ഗാന്‍ സൈന്യത്തിനുമുന്നില്‍ കീഴടങ്ങിയത്. ഇതിലേറെയും പാക് പൗരന്മാരാണ്. നവംബര്‍ 12-ന് ഐ.എസ്. കേന്ദ്രങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 93 ഭീകരര്‍ ആയുധം അടിയറവുവെച്ച് കീഴടങ്ങിയതായും അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഐഎസ് അനുഭാവികളായി കേരളത്തില്‍നിന്നും അഫ്ഗാനിലെത്തിയവരാണ് സംഘത്തിലെ മലയാളികള്‍. അതേസമയം, കീഴടങ്ങിയവരെ സുരക്ഷാസേന കാബൂളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഭീകരരുടെ വിവരങ്ങള്‍ അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha