ബാങ്ക് ഓഫ് ലിസ്ബണ്‍-ന്റെ കെട്ടിടം നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ക്കുന്നതിന്റെ വീഡിയോ വൈറല്‍

തീപിടുത്തത്തില്‍ നശിച്ച ബാങ്ക് ഓഫ് ലിസ്ബണ്‍ കെട്ടിട സമുച്ചയം ഇക്കഴിഞ്ഞ ഞായറാഴ്ച ജോഹന്നാസ്ബര്‍ഗില്‍ നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് തകര്‍ത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്.
്‌കെട്ടിടത്തിന്, സെപ്തംബറിലുണ്ടായ തീപിടുത്തത്തില്‍ സാരമായ തകരാര്‍ സംഭവിച്ചതിനാല്‍ കെട്ടിടം ഇനി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ തീപിടുത്തത്തില്‍ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
22 നില മന്ദിരം പൊളിച്ചടുക്കാന്‍ 30 സെക്കന്റില്‍ താഴെ മാത്രം സമയമാണ് എടുത്തത്. 894 കിലോഗ്രാം സ്ഫോടന വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഈ പൊളിക്കല്‍ അത്ഭുതം കാണാന്‍ തടിച്ചുകൂടിയതും. കെട്ടിടം തകര്‍ക്കുന്നതിന് മുന്നോടിയായി കെട്ടിടത്തിനു സമീപത്തുനിന്നും 2000-ത്തോളം ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടം തകര്‍ന്നുവീണതിനു പിന്നാലെ പ്രദേശമാകെ പൊടിയില്‍ മുങ്ങി.
108 മീറ്ററാണ് ഈ കെട്ടിടത്തിന്റെ ഉയരം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടമാണിത്. മുന്‍പ് 114 മീറ്റര്‍ ഉയരമുള്ള കെട്ടിടം ഈ മാതൃകയില്‍ പൊളിച്ചിരുന്നുവെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് പ്രൊപ്പര്‍റ്റീസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം തന്‍സീം മോട്ടാറ പറഞ്ഞു.
ഏറ്റവും ബുദ്ധിമുട്ടേറിയ പൊളിക്കലായിരുന്നു ജോഹന്നാസ്ബര്‍ഗിലേത്. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. പൊളിച്ച കെട്ടിടത്തിന് പകരം ബാങ്ക് ഓഫ് ലിസ്ബന് പുതിയ മന്ദിരം പണിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha