ആ അഭിലാഷം നടത്തി ക്കിട്ടാനായി മാത്രം കാത്തു നിന്നതു പോലെ... ആഗ്രഹം സാധിച്ചു കിട്ടിയ ഉടനെ 'സ്ഥലം വിട്ടു' നോബര്‍ട്ട് ഷെം!

അമേരിക്കയിലെ വിസ്‌കോസിന്‍ സംസ്ഥാനത്തെ നോബര്‍ട്ട് ഷെം വന്‍കുടലിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87-കാരനായ ഷെമ്മിന് അവസാനമായി ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.. തന്റെ ആണ്‍മക്കളുമൊത്ത് ഓരോ ബിയര്‍ കുടിക്കണം.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മക്കളും ഭാര്യയും ചേര്‍ന്ന്, ഗുരുതരാവസ്ഥയിലായ ഷെമ്മിന് ആശുപത്രി കിടക്കയില്‍ വച്ച് ആ ആഗ്രഹം സാധിച്ചു നല്‍കി. ആഗ്രഹം പൂര്‍ത്തീകരിച്ചു കിട്ടിയ ഷെം വ്യാഴാഴ്ച പുലര്‍ച്ചെ ഈ ലോകത്തോട് വിടപറഞ്ഞു.
വിസ്‌കോസിന്‍ സംസ്ഥാനത്തെ ആപ്പിള്‍ട്ടണിലാണ് സംഭവം. ഭാര്യ ജോവാന്നെ, മക്കളായ ബോബ്, ടോം, ജോണ്‍ എന്നിവര്‍ക്കൊപ്പം ബിയര്‍ കഴിക്കുന്ന ഷെമ്മിന്റെ ചിത്രം കൊച്ചുമകന്‍ ആദം ആണ് ട്വീറ്റ് ചെയ്തത്. കുടുംബത്തിനൊപ്പം ചിരിച്ചുല്ലസിച്ച് ബിയര്‍ നുണയുന്ന ഷെമ്മിന്റെ ചിത്രമായിരുന്നു അത്.
'എന്റെ മുത്തച്ഛന്‍ ഇന്നു മരണമടഞ്ഞു. കഴിഞ്ഞ രാത്രി തന്റെ മക്കള്‍ക്കൊപ്പം ബിയര്‍ കഴിച്ച് അന്ത്യാഭിലാഷം നിറവേറ്റിയാണ് അദ്ദേഹം പോയത്' എന്നായിരുന്നു ആദം ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പ്.
സമാനരീതിയില്‍ തങ്ങളുടെ മാതാപിതാക്കളുടെയും അഭിലാഷം സാധിച്ചുകൊടുത്ത ചിത്രങ്ങള്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഇതിനകംതന്നെ 30,000 പേര്‍ ചിത്രം റീട്വീറ്റ് ചെയ്തു. മൂന്നു ലക്ഷം പേരാണ് ലൈക്ക് ചെയ്തത്.
https://www.facebook.com/Malayalivartha