പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന സ്‌കൂളില്‍ വെച്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വൈദികര്‍ക്ക് 40 വര്‍ഷം തടവ്

അര്‍ജന്റീനയില്‍ കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് വേണ്ടി പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന സ്‌കൂളില്‍ വെച്ച് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ച രണ്ട് വൈദികര്‍ക്ക് അര്‍ജന്റീനയിലെ കോടതി 40 വര്‍ഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. ഹൊറേഷ്യോ കോര്‍ബച്ചോ, നിക്കോളോ കൊരാഡി എന്നീ വൈദീകര്‍ക്കും ഇവരെ സഹായിച്ച സ്‌കൂളിലെ തോട്ടക്കാരനായ അര്‍മാന്‍ഡോ ഗോമസിനുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയിലെ മെന്‍ഡോസയിലാണ് സംഭവം. 2004-നും 2016-നും ഇടയിലാണ് ഇവര്‍ കുട്ടികളെ പീഡിപ്പിച്ച് വന്നിരുന്നത്. 89 വയസുള്ള നിക്കോളോയ്ക്ക് 42 വര്‍ഷമാണ് തടവ് വിധിച്ചിട്ടുള്ളത്. ഇയാള്‍ക്ക് സഹായം ചെയ്ത് കൊടുത്ത ഗോമസിന് 18 വര്‍ഷമാണ് ശിക്ഷ. ഇയാള്‍ നേരത്തെയും കുട്ടികളെ പീഡിപ്പിച്ചതിന് അന്വേഷണം നേരിട്ടുണ്ട്. എന്നാല്‍ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ആ കേസ് തെളിയിക്കാന്‍ സാധിച്ചില്ല.
ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെച്ചും ഡോര്‍മറ്ററിയില്‍ വെച്ചുമാണ് പീഡിപ്പിച്ചതായി കണ്ടെത്തിയത്. കേള്‍വിത്തകരാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു പള്ളിവക സ്‌കൂള്‍. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നംഗ ബെഞ്ചിന്റെ വിധി.
പീഡനത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത് 2016-ലാണ്. ആരോപണങ്ങളില്‍ വാസ്തവം ഉണ്ടെന്ന് കണ്ടെത്തിയതോടെ സ്ഥാപനം അടച്ചിരുന്നു. 13 വിദ്യാര്‍ത്ഥികളാണ് വൈദികര്‍ക്കെതിരെ പരാതിയുമായി എത്തിയത്. വൈദികര്‍ക്ക് പീഡനത്തിന് സഹായം ചെയ്ത് കൊടുത്ത നാല്‍പ്പത്തുരണ്ടുകാരി കന്യാസ്ത്രീ കൊസാക്കോ കുമികോ നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha