ചിതാഭസ്മത്തിന് 1.25 ലക്ഷം, മൃതദേഹത്തിന് 2 ലക്ഷം നൽകണം; മരവിച്ചു കൂരിരുട്ടിൽ മരിച്ചിട്ടും തീരാതെ ദുരിതക്കയം

ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്ന് 39 മൃതദേഹങ്ങൾ കണ്ടെത്തിയ കണ്ടെത്തിയ സംഭവം ലോക ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഇതിൽ 31 പുരുഷന്മാരും എട്ടു വനിതകളുമുണ്ടായിരുന്നു. അങ്ങനെ ബ്രിട്ടനിൽ ശീതീകരിച്ച ട്രക്കിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ എല്ലാവരും വിയറ്റ്നാം സ്വദേശികളാണെന്ന് ഏകദേശ സ്ഥിരീകരിക്കുകയുമുണ്ടായി. ഇതിലുള്ള 16 പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വിയറ്റ്നാമിലെത്തിക്കുകയുണ്ടായി. ആദ്യഘട്ടത്തിൽ ചൈന സ്വദേശികളാണെന്നു കരുതിയെങ്കിലും പിന്നീടാണ് വിയറ്റ്നാമിൽ നിന്നുള്ളവരാണു മരിച്ചവരിലേറെയുമെന്നു കണ്ടെത്തുകയുമുണ്ടായി. കണ്ടെയ്നറില്‍ ശ്വാസം കിട്ടാതെ തണുത്തു മരവിച്ചായിരുന്നു എല്ലാവരുടെയും മരണം. ഇതിനെപ്രതി മനുഷ്യക്കടത്ത് കേസില്‍ നിലവിൽ അന്വേഷണം തുടരുകയാണ്.
അതേസമയം വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിലാണ് 19 മൃതദേഹങ്ങളും ലണ്ടനിൽ നിന്ന് ഹാനോയിലെ നോയി ബായി വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ കാത്തുനിന്ന ആംബുലൻസുകളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മൃതദേഹങ്ങൾ മാറ്റിയിരുന്നു. മധ്യ വിയറ്റ്നാമിലെ മൂന്ന് പ്രവിശ്യകളിൽ നിന്നുള്ളവരാണ് 16 പേരും എത്തിയിരുന്നത്. ആഴ്ചകളായി മൃതദേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കൾ നടത്തുന്നത് തന്നെ. അതോടൊപ്പം തന്നെ ങേ ആൻ പ്രവിശ്യയിലേക്കാണ് അഞ്ചു മൃതദേഹങ്ങൾ എത്തിച്ചത്. ഹാ ടിൻ, ക്വാങ് ബിൻ പ്രവിശ്യകളിൽ നിന്നുള്ളവരാണ് ശേഷിക്കുന്ന 10 പേർ എന്നാണ് ലഭ്യമാകുന്ന വിവരം. മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മറ്റു മൃതദേഹങ്ങളും വരുംനാളുകളിൽ എത്തുമെന്ന് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു കാര്യം എന്നത്, മൃതദേഹം എത്തിച്ചതിന്റെ പേരിൽ വൻ തുകയാണ് അധികൃതർക്കു നൽകേണ്ടി വരിക. മൃതദേഹം എത്തിക്കുന്നതിനായി സർക്കാർ മുന്നോട്ടു വച്ചത് രണ്ടു സാധ്യതകളായിരുന്നു. ചിതാഭസ്മമായി തിരികെ എത്തിക്കണമെങ്കിൽ ഏകദേശം 1.25 ലക്ഷം രൂപ നൽകുക, മൃതദേഹം ശവപ്പെട്ടിയിൽ ഭദ്രമായി എത്തിക്കണമെങ്കില്‍ രണ്ടു ലക്ഷവുമായിരുന്നു. ഇതിൽ വിയറ്റ്നാം സർക്കാർ നിർദേശിച്ചത് ചിതാഭസ്മമായി കൊണ്ടുവരാനായിരുന്നു. എന്നാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കാൻ ആഗ്രഹിക്കുന്നവരായതിനാൽ ഭൂരിപക്ഷം പേരും ചിതാഭസ്മം വേണ്ടെന്നു പറയുകയാണ് ചെയ്തത്. സർക്കാർ നടപടി ബന്ധുക്കൾക്കിടയിൽ വൻ അമർഷത്തിനുമിടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha