ഇനി ഹിറ്റ്ലര്‍ ജനിച്ച വീട് പോലീസ് ആസ്ഥാനമാകും

ഹിറ്റ്ലര്‍ ജനിച്ച വീട് പോലീസിന്റെ മേഖലാ ആസ്ഥാനമാക്കാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നവനാസികള്‍ ഹിറ്റ്ലറുടെ ജന്മസ്ഥലം സ്മാരകമാക്കുന്നത് തടയാനാണിത്.
1889-ല്‍ ജര്‍മന്‍ അതിര്‍ത്തിക്കു സമീപമുള്ള ബ്രൗനാവു ആം ഇന്നിലെ അപ്പാര്‍ട്ടുമെന്റിന്റെ മുകളിലത്തെ നിലയിലായിരുന്നു ഹിറ്റ്ലര്‍ ജനിച്ചു വളര്‍ന്നത്.
ഈ കെട്ടിടം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലൈബ്രറിയായും ടെക്‌നിക്കല്‍ സ്‌കൂളായും ഉപയോഗിച്ചുവന്നു.
2017-ല്‍ 897,600ഡോളര്‍ നല്‍കിയാണ് കെട്ടിടം ഓസ്ട്രിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
കെട്ടിടത്തിനു രൂപമാറ്റം വരുത്തുമെന്നും ഇതിനായി ശില്പികളില്‍നിന്ന് രൂപമാതൃകകള്‍ ക്ഷണിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha