അല്‍ബേനിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി

അല്‍ബേനിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 18 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 600 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. 25ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകന്പത്തെത്തുടര്‍ന്നു നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. അല്‍ബേനിയയുടെ തീരമേഖലയില്‍ മുഴുവന്‍ ഭൂകന്പം അനുഭവപ്പെട്ടു.
സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെര്‍ബിയ എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി. ബോസ്‌നിയയിലെ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തി. അല്‍ബേനിയിലെ ഡുറസ്, തുമാനെ പട്ടണങ്ങളിലാണ് ഭൂകന്പത്തില്‍ ഏറെ നാശമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി 400 സൈനികരെ നിയമിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha