സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചാകരയ്ക്ക് അവസരമൊരുക്കി ഇമ്രാന്‍ ഖാന്‍! മരങ്ങള്‍ രാത്രി ഓക്സിജന്‍ പുറത്തുവിടുമെന്ന്...!

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ട്രോളുന്നതിന് പുതിയ വിഷയം നല്‍കി. ഒരു ചടങ്ങില്‍ സംസാരിക്കവേ 'മരങ്ങള്‍ രാത്രി ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നു' എന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് ട്രോളന്‍മാര്‍ക്ക് ചാകര നല്‍കിയിരിക്കയാണ്. പുതിയ പാകിസ്താനില്‍ മരങ്ങള്‍ വേറിട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇമ്രാന്‍ ഖാന്റെ പരാമര്‍ശമുള്ള 15 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ്് പാകിസ്താനി മാധ്യമ പ്രവര്‍ത്തകയായ നൈല ഇനയത്താണ് പുറത്തുവിട്ടത്.
'നമ്മുടെ ഹരിത സംരക്ഷണത്തില്‍ 70 ശതമാനമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി അത് കുറഞ്ഞുവരികയാണ്. അതിന്റെ പ്രത്യാഘാതം ഉണ്ടാകുന്നു. കാരണം മരങ്ങളാണ് അന്തരീക്ഷം ശുദ്ധീകരിക്കുന്നത്. അവ രാത്രി ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് സ്വീകരിക്കുന്നു' എന്നായിരുന്നു പ്രസ്താവന.
പുതിയ പാകിസ്താനില്‍ മരങ്ങളും വേറിട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് മറ്റൊരാളുടെ മറുപടി. പുതിയ കണ്ടുപിടുത്തത്തിന് 'ഐന്‍സ്റ്റിന്‍ ഖാന്‍' എന്നാണ് മറ്റൊരാള്‍ ഇമ്രാന്‍ ഖാനെ വിളിക്കുന്നത്. മരങ്ങളില്‍ പ്രകാശസംശ്ലേഷണം നടക്കുന്നത് പകല്‍ സൂര്യപ്രകാശത്തിലാണെന്ന് അറിയാനുള്ള മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇമ്രാന്‍ ഖാന് ഇല്ലേയെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha