നഗ്‌നയായി അപ്പാര്‍ട്‌മെന്റില്‍ നിന്നും താഴേക്ക് വീണ് മോഡല്‍ മരിച്ച സംഭവം കൊലപാതകം

18-കാരിയായ മോഡല്‍ ക്വാലാലംപുരിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നും നഗ്‌നയായി താഴേക്ക് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് മലേഷ്യന്‍ പൊലീസ്.
ഡച്ച് മോഡലായ ഇവാന സ്മിത്ത് എന്ന 18-കാരിയാണ് കൊല്ലപ്പെട്ടത്. 2017 ഡിസംബറില്‍ അപ്പാര്‍ട്‌മെന്റിന്റെ 20 -ാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.
അപകട മരണമെന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.
ബന്ധുക്കള്‍ ഹൈക്കോടതിയില്‍ പൊലീസ് നിഗമനത്തെ ചോദ്യം ചെയ്തതോടെ പുനരന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ഇവാന വീഴുന്നതിനു മുന്‍പ് ബലപ്രയോഗം നടന്നതായി പൊലീസ് കണ്ടെത്തി.
ഇവാന ബലാത്സംഗത്തിനിരയായതായി എന്നു തെളിഞ്ഞതോടെ കൊലപാതകത്തിന് കേസ് റജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
യുഎസ് പൗരനായ അലക്‌സ് ജോണ്‍സണും കസഖ്സ്ഥാന്‍കാരിയായ ഭാര്യ ലൂണയ്ക്കും ഇവാനയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് മലേഷ്യന്‍ പോലീസ് കരുതുന്നത്. ക്വാലാലമ്പൂരിലെ ഒരു നൈറ്റ്ക്ലബ്ബില്‍ വച്ച് ഒരു പൊതുസുഹൃത്തിലൂടെ കഴിഞ്ഞ വര്‍ഷമാണ് ഇവാനയെ പരിചയപ്പെട്ടതെന്നും അതിനു ശേഷം പലപ്പോഴായി അവര്‍ മൂവരും ഗ്രൂപ്പ് സെക്‌സില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും ദമ്പതികള്‍ അറിയിച്ചു. മരണം നടന്ന ദിവസവും മൂവരും കൂടിയാണ് ജോണ്‍സന്റെ അപ്പാര്‍ട്ടുമെന്റില്‍ എത്തിയതെന്നും അന്നും അവര്‍ മൂവരും ഒന്നിച്ച് സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നുവന്നും അവര്‍ പറഞ്ഞു. ഏകദേശം 1-45-ഓടെ താന്‍ ഉണര്‍ന്നപ്പോള്‍ ഇവാനയെ കിടക്കയില്‍ കണ്ടില്ലെന്നും ഏതോ ഫോട്ടോ ഷൂട്ടിനായി തന്റെ ചില വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതുമെടുത്ത് പോയിട്ടുണ്ടാവും എന്നാണ് താന്‍ കരുതിയത് എന്നാണ് ലൂണ പറയുന്നത്.
എന്നാല്‍ ഇവാനയെ ഇവര്‍ ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതികള്‍ അമിതമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും മലേഷ്യന്‍ പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha