തുടര്‍ച്ചയായ ചുമയുടെ കാരണം അറിഞ്ഞ് 60കാരന്‍ ഞെട്ടി...

തുടര്‍ച്ചയായ ചുമയുടെ കാരണം തേടി പോയ ചൈനക്കാരനായ 60കാരന്‍ ചുമയുടെ കാരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. ഡോക്ടറുടെ പരിശോധനയില്‍ 60കാരന്റെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും രണ്ട് ജീവനുള്ള അട്ടകളെ കണ്ടെത്തുകയായിരുന്നു. ചൈനയിലെ ഷിന്‍വെന്‍ കൗണ്ടിയിലാണ് സംഭവം.രണ്ട് മാസമായി ചുമയുണ്ടായിരുന്നെങ്കിലും കാര്യമായി ഗൗനിച്ചില്ല. പിന്നീട് കഫത്തോടൊപ്പം രക്തം തുപ്പിയപ്പോഴാണ് ഡോക്ടറെ കണ്ടത്. സിടി സ്‌കാന്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനാവാത്തതിനെതുടര്‍ന്ന് ഡോക്ടര്‍മാര്‍ ബ്രോങ്കോസ്‌കോപിക്ക് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ട് ജീവനുള്ള അട്ടകളെ കണ്ടെത്തിയത്.ഒരു അട്ടയെ വലത്തേ മൂക്കിലും മറ്റൊരട്ടയെ തൊണ്ടയിലുമാണ് കണ്ടെത്തയിത്.രോഗിക്ക് അനസ്‌തേഷ്യ നല്‍കിയശേഷം ട്വീസര്‍ ഉപയോഗിച്ചാണ് അട്ടകളെ നീക്കം ചെയ്തത്. ഓരോന്നിനും 10 സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. പൊതുവെ സഞ്ചാരപ്രിയനായ ഇദ്ദേഹം കാട്ടരുവിയില്‍ വെച്ച് അട്ടയുള്ള വെള്ളം കുടിച്ചതാകാം കാരണമെന്നാണ് കരുതുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ട്കാണാന്‍ കഴിയാത്ത അട്ടള്‍ പിന്നീട് രോഗിയുടെ ശരീരത്തില്‍ വെച്ച് വലുതായതാവാം എന്നാണ് ഡോക്ടറുടെ നിഗമനം.
https://www.facebook.com/Malayalivartha