ലോകപ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റ് ക്ലൈംബിംഗിനിടെ പാറക്കെട്ടില്‍നിന്നു വീണുമരിച്ചു

ലോകപ്രശസ്ത റോക് ക്ലൈംബര്‍ ബ്രാഡ് ഗോബ്രൈറ്റ് ക്ലൈംബിംഗിനിടെ പാറക്കെട്ടില്‍നിന്നു വീണുമരിച്ചു. വടക്കന്‍ മെക്‌സിക്കോയിലെ പാറക്കെട്ടില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. അമേരിക്കന്‍ പൗരനാണ് ഗോബ്രൈറ്റ്. ബുധനാഴ്ച മെക്‌സിക്കോയിലെ നുയെവോ ലിയോണില്‍ ഷൈനിംഗ് പാത്ത് എന്നറിയപ്പെടുന്ന മേഖലയില്‍ ക്ലൈംബിംഗ് നടത്തുന്നതിനിടെ ഗോബ്രൈറ്റ് പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് മെക്‌സിക്കന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഏജന്‍സി പറയുന്നത്.
ഒപ്പമുണ്ടായിരുന്ന എയ്ഡന്‍ ജേക്കബ്‌സണ്‍ എന്നയാളും അപകടത്തില്‍പ്പെട്ടു. 900 മീറ്ററോളം ഉയരത്തില്‍ കയറിയശേഷം തിരിച്ചിറങ്ങവെയാണ് ഗോബ്രൈറ്റ് അപകടത്തില്‍പ്പെട്ടത്. ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സണ്‍ പാറയുടെ തള്ളിനില്‍ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്‍ക്കാന്‍ സാധിച്ചതിനാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha