സിറിയയില്‍ സൈനികരും വിമത പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുന്നു, രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 96 പേര്‍

വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ സൈനികരും വിമത പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണ്. ആഭ്യന്തര യുദ്ധത്തില്‍ രണ്ടു ദിവസത്തിനിടെ 96 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികരും വിമത പോരാളികളും ഇവരില്‍ ഉള്‍പ്പെടുന്നു.വിമതരുടെ കൈവശമുള്ള ഇഡ്ലിബ് പിടിച്ചടക്കാന്‍ ശക്തമായ പോരാട്ടമാണ് സിറിയന്‍ സൈന്യം നടത്തുന്നത്. വിമതരുടെ അവസാന കേന്ദ്രമാണിതെന്ന് സൈന്യം അവകാശപ്പെടുന്നത്.
റഷ്യയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മേഖലയില്‍ വെടിനിര്‍ത്തലുണ്ടായെങ്കിലും താമസിയാതെ ലംഘിക്കപ്പെടുകയായിരുന്നു. അസദിന്റെ ഭരണത്തിനെതിരെ 2011 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ഏതാനും മാസങ്ങള്‍ക്കകം ആഭ്യന്തര യുദ്ധമായി മാറിയത്.
https://www.facebook.com/Malayalivartha