ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 66 മരണം

ബംഗ്ലദേശില്‍ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 66 മരണം. പദ്മ നദിയില്‍ ഒരു ട്രോളറില്‍ ഇടിച്ചാണ് അപകടം. രാജ്ബാരിയിലെ ദൗലാറ്റ്ഡിയയില്‍ നിന്ന് പട്ടുരിയയിലേക്കു പോകുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. 100ല്‍ അധികം പേര്‍ ബോട്ടിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അന്‍പതോളം പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി. ബാക്കിയുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്.
ട്രോളി പോലീസ് പിടിച്ചെടുത്തു. ക്യാപ്റ്റനെയും രണ്ടു ജീവനക്കാരെയും കസ്റ്റഡിലെടുത്തിട്ടുണ്ട്. ബോട്ടിനകത്ത് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ മാസം 13ന് ഉണ്ടായ സമാനമായ അപടകത്തില്‍ തെക്കന്‍ ബംഗ്ലദേശില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























