ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സിമണ്‍സ് സഹനടന്‍, പട്രീഷ സഹനടി

എണ്‍പത്തിയേഴാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച രണ്ടാമത്തെ നടനായി ജെ.കെ.സിമണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. വിപ്ലാഷ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. ബോയ്ഹുഡ് എന്ന സിനിമയിലെ അഭിനയത്തിന് പട്രീഷ ആര്‍ക്കെയിറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശഭാഷ ചിത്രമായി പോളണ്ടില്‍ നിന്നുള്ള സിനിമയായ ഇഡ തിരഞ്ഞെടുക്കപ്പെട്ടു.
പവേല്‍ പൗലിക്വോസകിയാണ് ചിത്രം സംവിധാനം ചെയ്തത്.
മറ്റ് അവാര്‍ഡുകള്‍:
മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍ - ഫ്രാന്‍സിസ് ഹാന്നന്‍, മാര്‍ക്ക് കൌലിയര്‍ (ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍) മികച്ച വസ്ത്രാലങ്കാരം - മലീന കനനോറോ (ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























