പാകിസ്ഥാനില്‍ വിഷവാതകം ശ്വസിച്ച് 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പാകിസ്ഥാനിലെ മുഗള്‍പുരയിലുള്ള സ്വകാര്യ സ്‌കൂളില്‍ ജനറേറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ച് 30 സ്‌കൂള്‍ കുട്ടികള്‍ ബോധരഹിതരായി. ഗുരുതരാവസ്ഥയിലായ കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ശനിയാഴ്ച യാത്രഅയപ്പ് സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിക്കുന്നതിനിടെ ജനറേറ്ററില്‍ നിന്ന് പുക വമിക്കുകയായിരുന്നു. മുപ്പതോളം കുട്ടികള്‍ ബോധരഹിതരായി വീണു. ഏറെയും പെണ്‍കുട്ടികളായിരുന്നു. സ്‌കൂള്‍ ഉടമയെയും പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























