സൗദ്യ അറേബ്യയിലെ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. സൗദി സമയം ഇന്നലെ രാത്രി 7.30നാണ് അപകടം നടന്നത്. കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, ഇവരുടെ കുടുംബ സുഹൃത്ത് ഗുരുവായൂര്‍ സ്വദേശി സലീം, സലീമിന്റെ സുഹൃത്ത് ഷെരീഫ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവറായ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് മരിച്ചത്. ഇയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല.
സലീമിനെ വിമാനത്താവളത്തില്‍ നിന്നു സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. ഹുറൈമിലയില്‍ നിന്ന് താദിഖിലേക്ക് പോകുന്ന വഴിക്ക് മലയാളികളുടെ കാര്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























