വഴിതെറ്റിയ നിയമപാലനം !

നിയമപാലകരായ പോലീസുകാര്‍ അതിന്റെ ലംഘകരാകുന്നത് അപൂര്‍വമൊന്നും അല്ലെങ്കിലും ഇതല്‍പം കടന്നുപോയില്ലേ എന്നാരും ചോദിച്ചുപോകുന്ന സംഭവമാണ് പരാഗ്വയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നടന്നത്. അവിടത്തെ ഒരു പോലീസ് ഓഫീസര്‍ പൂര്‍ണ നഗ്‌നയായ ഒരു സ്ത്രീക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ നൃത്തമാടി!
മദ്യവും മദിരാക്ഷിയും നഗ്‌നനൃത്തങ്ങളുമൊക്കെ ഇവിടെ പതിവ് സംഭവങ്ങളാണെന്നാണ് ചിത്രം, വെളിയില്‍വിട്ടയാള്‍ പറയുന്നത്. നഗ്‌നയായ സ്ത്രീക്ക് ഒപ്പം നൃത്തമാടുന്ന പോലീസ് ഓഫീസര്‍ തന്റെ ഷര്‍ട്ട് മുകളിലേക്ക് ചുരുട്ടിവച്ചിട്ടുള്ളത് ചിത്രത്തില്‍ വ്യക്തമായി കാണാം. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ ഓഫീസറുടെ ആവേശം കണ്ട് പകച്ചുനില്‍ക്കുകയാണ്. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെ ഓഫീസറും സ്ത്രീയും നൃത്തം കൊഴുപ്പിക്കുന്നതും കാണാം!
ഈ വിവരം ഒരു പത്രത്തില്‍ വന്നതോടെ ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ട്. പേരുവെളിപ്പെടുത്താത്ത സ്രോതസ്സ് ആദ്യം ഓണ്‍ലൈനിലാണ് ഈ രംഗംപോസ്റ്റുചെയ്തിരുന്നത്. പിന്നീട് പത്രത്തിനു നല്‍കിയ അഭിമുഖത്തിലും കുറിക്കുകൊളളുന്ന വിമര്‍ശനം ഉന്നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha























