യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !

ചൈനീസ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും , ഏതാനും കമ്പനികളുടെ ടെലികോം ഉപകരണങ്ങൾക്കും സേവനങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്ന യുഎസിന്റെ നടപടിക്കു മറുപടിയുമായി ചൈന രംഗത്ത് . കഴിഞ്ഞ ദിവസം ചില ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അമേരിക്കയെ ഒരിക്കലും വിശ്വസിക്കാനാകില്ല എന്നാണ് ചൈനീസ് ഭരണകൂടം വ്യക്തമാകുന്നത് .
2022നുള്ളിൽ വിദേശനിർമിത ഉൽപന്നങ്ങൾ നീക്കുമ്പോൾ ഏകദേശം 3 കോടിയോളം ഉപകരണങ്ങൾ മാറ്റി പകരം ചൈനീസ് ഉൽപന്നങ്ങൾ സ്ഥാപിക്കേണ്ടതായി വരും. അമേരിക്കയെ വിശ്വാസമില്ല എന്ന നിലപാട് തന്നെയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. അതേസമയം മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഗൂഗിൾ ആൻഡ്രോയ്ഡ് ഒഎസും ചൈനീസ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു പുറത്താക്കപ്പെടും.
ഇലക്ട്രോണിക് ഉൽപന്ന നിർമാണത്തിൽ മേൽക്കയ്യുള്ള ചൈന അടുത്ത കാലത്ത് സോഫ്റ്റ്‍വെയർ വികസനത്തിനും വലിയ മുന്നേറ്റം കൈവരിച്ച പശ്ചാത്തലത്തിൽ വിൻഡോസിനും ആൻഡ്രോയ്ഡിനുമുള്ള ചൈനീസ് ബദലുകൾ കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല.
https://www.facebook.com/Malayalivartha