Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

പ്രവാസികളേ.... നാട്ടിലേക്ക് പുറപ്പെടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക....! ഇല്ലെങ്കിൽ കീശ കാലിയാകും

18 DECEMBER 2019 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ക്രിസ്മസ് അവധിയും പുതു വര്ഷാരംഭവും പ്രമാണിച്ച് നിരവധി പ്രവാസികൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് . നാട്ടിലേക്ക് യാത്രചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ശീലങ്ങൾ മാറ്റിയില്ലെങ്കിൽ കീശ കാലിയാകും. സാധനങ്ങൾ കുത്തിനിറച്ച പെട്ടികളുമായി യാത്ര ചെയ്യുമ്പോൾ കയ്യിലുള്ളത് ദുരിതങ്ങളുടെ 'ഒാവർലോഡ്' ആണെന്നു പലരും തിരിച്ചറിയുന്നില്ല. സ്ഥാപനങ്ങൾ ഒാഫറുകൾ പ്രഖ്യാപിക്കുമ്പോൾ വാങ്ങിക്കൂട്ടുന്ന സാധനങ്ങളൊക്കെ പെരുവഴിയിലാകുന്ന കാഴ്ചകളും പതിവാണ്.

ലഗേജിൽ 30 കിലോയാണ് പരമാവധി കൊണ്ടുപോകാനാവുക. പായ്ക്കിങ്ങിനു ശേഷം തൂക്കിനോക്കാത്തവരുമുണ്ട്. അധികമുള്ള തൂക്കത്തിനു പണം നൽകുകയോ സാധനങ്ങൾ മാറ്റുകയോ വേണം. സാധനങ്ങൾ കാർഡ്ബോഡ് പെട്ടിയിലാണെങ്കിൽ ഇരട്ടിദുരിതമാണ്. ഒറ്റയ്ക്കു പെട്ടി പൊളിക്കേണ്ടിവരും. എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും ഹാൻഡ് ബാഗേജ് പരമാവധി 7 കിലോയാണ് അനുവദനീയം. തിരക്കു കുറവാണെങ്കിൽ ചില ഇളവുകൾ പ്രതീക്ഷിക്കാമെന്നു മാത്രം. എമിറേറ്റ്സ് വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങുന്നതുൾപ്പെടെ 13 കിലോ ഹാൻഡ് ബാഗേജ് കൊണ്ടുപോകാം.

പുറമേ നിന്ന് 7 കിലോ മാത്രമേ ഹാൻഡ് ബാഗേജ് ആയി അനുവദിക്കൂ. ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം ഉൾപ്പെടെ 6 കിലോ സാധനങ്ങൾ വാങ്ങാം. വിമാനത്തിൽ കയറും മുൻപ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലുള്ള ഒാരോ കിലയ്ക്കും 90 ദിർഹമാണു നിരക്ക്. ഇതിന്റെ നാലിെലാന്നു വിലപോലും ഇല്ലാത്ത സാധനങ്ങൾക്കും അമിതനിരക്ക് നൽകേണ്ടിവരുന്നു. പ്രിയപ്പെട്ടവർക്കായി വാങ്ങിയ സാധനങ്ങൾ ഉപേക്ഷിക്കാനുള്ള മടികൊണ്ട് ഭൂരിപക്ഷം യാത്രക്കാരും പണം നൽകുകയാണു പതിവ്.

സാധനങ്ങൾ കൂടുതലാണെങ്കിൽ പാഴ്സൽ അയയ്ക്കുന്നതാണു സുരക്ഷിതം. നാട്ടിലെത്തുന്ന ദിവസം കണക്കാക്കി മുൻകൂട്ടി അയച്ചാൽ കൃത്യസമയത്തു കിട്ടും. പ്രഫഷനൽ സ്ഥാപനങ്ങൾ ഉള്ളതിനാൽ സാധനങ്ങൾ ഭദ്രമായെത്തും .പുറപ്പെടുംമുൻപ് ഭക്ഷണം കഴിക്കുന്നതാണ് ലാഭം. വിമാനത്താവളങ്ങളിലെ കടകളിൽ നിന്നു വാങ്ങിയാൽ ചെലവു കൂടുമെന്നു തിരിച്ചറിയണം. യാത്ര പോകുന്നതിന്റെ പിരിമുറുക്കത്തിൽ ചിലർ ഭക്ഷണം ഒഴിവാക്കുന്നു. യാത്രാദിവസം അമിത ഭക്ഷണം ഒഴിവാക്കുന്നതാണ് സുരക്ഷിതം.

യാത്രയ്ക്കു മുൻപ് പാസ്പോർട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. ബോർഡിങ് പാസ് എടുക്കാനെത്തിയപ്പോൾ പാസ്പോർട് കാണാതെ തിരികെ പാഞ്ഞവരുണ്ട്. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്നും നോക്കണം.യാത്രചെയ്യുന്ന ദിവസം, വിമാനത്തിന്റെ സമയം എന്നിവ കൃത്യമായി നോക്കി ഉറപ്പുവരുത്തണം. ടിക്കറ്റിൽ എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു രേഖപ്പെടുത്തിയിരിക്കും. അതു ശ്രദ്ധിക്കണം.

എയർപോർട്ടിലേക്ക് കൃത്യസമയത്ത് ഇറങ്ങുക. കുട്ടികളും വയോധികരും ഒപ്പമുണ്ടെങ്കിൽ നേരത്തേയിറങ്ങാം. ഗതാഗതക്കുരുക്കിനുള്ള സാധ്യതയും കണക്കിലെടുക്കണം. വിമാനസമയത്തിൽ മാറ്റമുണ്ടോയെന്ന് പരിശോധിക്കാം. പവർബാങ്ക്, ചാർജറുകൾ എന്നിവ ഹാൻഡ് ബാഗേജിലാണ് വയ്ക്കേണ്ടത്.∙ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും മരുന്നുകളും കൈയിലുണ്ടെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം.

വിമാനത്തിലേക്കു പോകാനുള്ള ഗേറ്റ് നമ്പരുകളിൽ ഏതു സമയത്തും മാറ്റമുണ്ടാകാം. അറിയിപ്പുകൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനിടയുണ്ട്. വിമാനത്താവളത്തിലും വിമാനത്തിലും അമിതമായി മദ്യപിക്കുന്നത് മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു തിരിച്ചറിയണം. ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ വാങ്ങി നടക്കുന്നതിനിടെ ബാഗ് എവിടെയാണു വച്ചതെന്നു മറന്ന് പരിഭ്രാന്തരാകുന്നവരുമുണ്ട്. ബിൽ കൗണ്ടറിൽ പാസ്പോർട്ട് മറക്കുന്നതും ആവർത്തിക്കുന്ന അബദ്ധങ്ങളാണ്. വിമാനത്താവളത്തിൽ ബാഗ് മറക്കുന്നത് പുലിവാലായേക്കാം. ലാപ്ടോപ് ബാഗിൽ ചോക്കലേറ്റും മറ്റും കുത്തിനിറയ്ക്കുന്നതിനും പിടിവീഴുമെന്നു മനസിലാക്കണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (1 minute ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (7 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (8 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (8 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (8 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (8 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (9 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (10 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (11 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

Malayali Vartha Recommends