Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

വീണ്ടും സുനാമി ; കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്രനിരപ്പ് ഉയരും; ഗുരുതര പ്രത്യാഘാതങ്ങളിലേക്ക്

22 DECEMBER 2019 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഒരു സുനാമി വരുത്തിയ ആഘാതം മാറുന്നതിനു മുൻപേ മറ്റൊരു സുനാമിയുടെ മുന്നറിയിപ്പുമായി ശാസ്ത്ര ലോകം. ആഗോള താപനത്തെ തുടര്‍ന്ന് സമുദ്രതാപനില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍, സമുദ്രത്തിന്റെ അടിത്തട്ടിലെ ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതൈന്‍ ശേഖരങ്ങള്‍ ഉരുകാന്‍ സാദ്ധ്യതയുണ്ടെന്നാണ് നോവയുടെ മുന്നറിയിപ്പ്. ആഗോളതാപനത്തെ തുടര്‍ന്ന് ഇവ ഉരുകിയാല്‍ ഹരിതഗൃഹവാതകങ്ങള്‍ പെട്ടെന്ന് പുറത്തേക്ക് വമിക്കും.

ഇങ്ങനെ വന്നാല്‍, സമുദ്രത്തിനടിയിലെ മണ്ണിടിച്ചിലിനും തുടര്‍ന്ന് സുനാമികള്‍ ഉണ്ടാവാനും സാദ്ധ്യതയെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (നോവ- NOAA ) നല്‍കുന്ന മുന്നറിയിപ്പ്. ഈ വിധത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവന്നരുന്നത് കാലാവസ്ഥാ വ്യതിയാനത്തിനും സമുദ്രനിരപ്പ് ഉയരുന്നതിനും മറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമായിത്തീരുമെന്നും നോവ വ്യക്തമാക്കുന്നു.
ഗ്രഹത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ നിര്‍ഗമപാത്രമാണ് സമുദ്രം. മനുഷ്യനിര്‍മിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സിംഹഭാഗവും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നുണ്ട്. ഒപ്പം, അതുമൂലമുണ്ടാകുന്ന അധിക താപത്തിന്റെ 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുന്നു. കടലിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും മീഥെയ്ന്റെയും ഇത്തരം ശേഖരങ്ങളെ ഹൈഡ്രേറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്. കുറഞ്ഞ തന്മാത്രാ ഭാരമുള്ള വാതകങ്ങള്‍ (മീഥെയ്ന്‍, ഈഥെയ്ന്‍ അല്ലെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ളവ) വെള്ളവുമായി കൂടിച്ചേര്‍ന്ന് കുറഞ്ഞ താപനിലയിലും മിതമായ സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ഖരാവസ്ഥയിലാകുമ്പോള്‍ ഉണ്ടാകുന്ന ഐസ് പോലുള്ള ക്രിസ്റ്റല്‍ രൂപത്തിലുള്ള ധാതുക്കളാണ് ഗ്യാസ് ഹൈഡ്രേറ്റുകള്‍. തണുത്തുറഞ്ഞ രുപത്തിലായതുകൊണ്ടുതന്നെ ഇതിനു അന്തരീക്ഷത്തിലേക്ക് കടക്കുവാന്‍ സാധിക്കില്ല. പക്ഷെ സമുദ്രജലത്തിന്റെ താപനില വര്‍ദ്ധിക്കുംതോറും ഈ ഹൈഡ്രേറ്റുകള്‍ ഉരുകാനുള്ള സാദ്ധ്യതയേറെയാണ്
കാര്‍ബണ്‍ പുറംതള്ളല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഗോളതാപനം കൂടുകയും തന്മൂലം സമുദ്രം ചൂടാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില വലിയ ഹൈഡ്രേറ്റ് ശേഖരങ്ങളുടെ ചുറ്റുമുള്ള സമുദ്രതാപനില അതിനെ ഉരുക്കാന്‍ പറ്റുന്ന വിധത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ എല്ലാ ശേഖരങ്ങളിലും അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ ഇരട്ടിയാണ് ഗ്യാസ് ഹൈഡ്രേറ്റ് നിക്ഷേപങ്ങളില്‍ അടങ്ങിയിരിക്കുക. അതിനാല്‍, അവ വലിയ ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടിയാണ്.
ഹൈഡ്രേറ്റ് നിക്ഷേപം ഈ വിധത്തില്‍ ഉരുകിയാല്‍, വലിയ അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സമുദ്രത്തിലേക്കും തുടര്‍ന്ന് അന്തരീക്ഷത്തിലേക്കും പുറത്തുവിടും. ഇത് ഭൂമിയില്‍ ആഗോളതാപനം വര്‍ദ്ധിക്കാന്‍ കാരണമാകും. വാതകങ്ങള്‍ പെട്ടെന്ന് പുറത്തുവിടുന്നത് സമുദ്രത്തിനടിയിലെ മണ്ണിടിച്ചിലിനും തുടര്‍ന്ന് സുനാമിക്കും കാരണമായേക്കാം. ഇത്തരം നിര്‍ഗമനം ഉണ്ടാവുകയാണെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തിനും സമുദ്രനിരപ്പ് ഉയരുന്നതിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും അത് കാരണമായിത്തീരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊടിയ വരൾച്ച, മഴക്കെടുതി, ഉരുൾപൊട്ടൽ, പ്രളയം, കടലേറ്റം, തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്യുക എന്നത് അനിവാര്യമാണ്.
ദുരന്തങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മാപ്പ് ചെയ്യുകയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കാക്കി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയുക എന്നതാണ് അപകടം ഒഴിവാക്കിനുള്ള മുന്നൊരുക്കങ്ങളിൽ പ്രധാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (7 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (7 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (7 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (7 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (7 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (8 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (9 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (10 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (11 hours ago)

Malayali Vartha Recommends