അഴിമതിക്കേസില്‍ ഖാലിദ സിയക്ക് അറസ്റ്റു വാറണ്ട്

ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയക്കായി കോടതി അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചു. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ധാക്കയിലെ അഴിമതി വിരുദ്ധ കോടതി ജഡ്ജി അബു അഹമ്മദാണ് അറസ്റ്റു വാറണ്ടു പുറപ്പെടുവിച്ചത്.
2001-2006 ല്‍ ഖാലിദയുടെ ഭരണകാലത്തു നടന്ന 6,50,000 ഡോളറിന്റെ രണ്ട് അഴിമതിക്കേസുകളിലാണു വിചാരണ നേരിടുന്നത്. കഴിഞ്ഞ മാസമാണു ഭരണകൂടം സിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിച്ചത്. സിയയുടെ പാര്‍ട്ടിയായ ബിഎന്‍പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്നു കണ്ടതിനാലാണു വീട്ടുതടങ്കലില്‍ വച്ചത്. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടന്നുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























