സൗദിയില്‍ ഇന്ത്യാക്കാരന്റെ തലവെട്ടി

സഹപ്രവര്‍ത്തകനായ യമനി സ്വദേശിയെ കൊന്ന കുറ്റത്തിന് സൗദിയില്‍ ഇന്ത്യന്‍ സ്വദേശിയുടെ തലവെട്ടി. വിജയകുമാര്‍ സലീം എന്നയാളുടെ വധശിക്ഷയാണ് സൗദി തലവെട്ടി നടപ്പാക്കിയത്. സഹപ്രവര്‍ത്തകനായ യമനിയെ ഒരു ഫാമിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച റിയാദില്‍ വെച്ചാണ് ഇയാളുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്തു കേസില്‍ അറസ്റ്റിലായ ഒരു പാകിസ്ഥാനിയുടെയും വധശിക്ഷ സൗദി അന്നേദിവസം മദീനയില്‍ വച്ച് നടപ്പാക്കി. ഈ വര്‍ഷം സൗദി നടപ്പാക്കുന്ന 34-മത്തെ വധശിക്ഷയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























