അമേരിക്കന്‍ നടന്‍ ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു

പ്രമുഖ അമേരിക്കന്‍ താരം ലിയോനാര്‍ഡ് നിമോയ്(83) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ഏഞ്ചല്‍സിലെ സ്വവസതിയില്‍ വെള്ളിയാഴ്ച രാവിലെ 8.40നായിരുന്നു അന്ത്യം. അഭിനേതാവ്, സംവിധായകന്‍, എഴുത്തുകാരന്‍, ഗായകന്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങി നിരവധി മേഖലകളില്‍ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നിമോയ്. സയന്‍സ് ഫിക്ഷന്‍ ആക്ഷനായ സ്റ്റാര്‍ ട്രെക്ക്: ദി ഒറിജിനല്‍ സീരീസി\'ലെ സ്‌പോക് എന്ന വേഷത്തിലൂടെയാണ് നിമോയ് ശ്രദ്ധേയനായത്. 2013ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക് ഇന്റു ഡാര്‍ക്ക്‌നെസ് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നിമോയ് പ്രത്യക്ഷപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























