അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

അമേരിക്കയില്‍ തലസ്ഥാനമായ വാഷിങ്ടണില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. കെന്റിലെ ഹിന്ദു ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ജനലുകള്‍ കല്ലുകൊണ്ടടിച്ച് തകര്‍ത്തിട്ട് \'പേടി\' എന്ന് പെയിന്റു കൊണ്ട് എഴുതിവച്ചിരുന്നു. ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരോ സി.സി.റ്റി.വി. ക്യാമറകളോ ഇല്ലായിരുന്നു. എഫ്. ബി. ഐയും കെന്റ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് വാഷിങ്ടണില്‍ ക്ഷേത്രത്തില്‍ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 15ന് സീയാറ്റില്‍ മെട്രോപൊളിറ്റന്‍ ഏരിയയില്‍ ഒരു ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയിട്ട് \'ഗെറ്റ് ഔട്ട്\' എന്നെഴുതിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























