സമ്പന്നര്‍ വീണ്ടും അതി സമ്പന്നരാകുന്നു... ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍ തുടര്‍ച്ചയായ പതിനാറാം വര്‍ഷവും ബില്‍ ഗേറ്റ്‌സ് തന്നെ; ഇന്ത്യയില്‍ മുകേഷ് അംബാനിയും കേരളത്തില്‍ യൂസഫലിയും ഒന്നാമന്‍

2015ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ പതിനാറാം വര്‍ഷവും അമേരിക്കയുടെ ബില്‍ ഗേറ്റ്‌സാണ് ഒന്നാമന്‍. ഫോബ്‌സ് മാഗസി്‌നാണ് സമ്പന്നരുടെ പട്ടിക പുറത്തിറക്കിയത്.
മുകേഷ് അംബാനിയാണ് ഏറ്റവും സമ്പത്തുള്ള ഇന്ത്യാക്കാരന്‍. തുടര്‍ച്ചയായ എട്ടാം കൊല്ലമാണ് അംബാനി ഈ നേട്ടം നിലനിര്‍ത്തുന്നത്. മലയാളികളില്‍ എം.എ.യൂസഫലിയാണ് ആദ്യ സ്ഥാനത്ത്. ഫോബ്‌സിന്റെ ഈ അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികളാണ് ഇടംപിടിച്ചിട്ടുള്ളത്.
ബില്ല്യണേഴ്‌സ് ക്ലബ്ബില്‍ ഒന്നാമനായ മെക്രോസോഫ്റ്റ് ടെക്‌നോളജി ഉപദേഷ്ടാവായ ബില്‍ ഗേറ്റ്‌സിന്റെ മൊത്തം ആസ്തി ഇപ്പോള്‍ 7,920 കോടി ഡോളറാണ്. കാര്‍ലോസ് സ്ലിം ഹെലു, മെക്‌സിക്കോ (7,710 കോടി ഡോളര്‍), വാറന്‍ ബഫറ്റ്, അമേരിക്ക (7,270 കോടി ഡോളര്‍) എന്നിവരാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിലുള്ളത്.
അതിസമ്പന്നരായ മലയാളികളില്‍ ഒന്നാമന്‍ എം എ യൂസഫലി തന്നെ; രവി പിള്ള രണ്ടാമത്; ജെംസ് എജുക്കേഷന്‍ ഗ്രൂപ്പ് ഉടമ സണ്ണി വര്‍ക്കിക്ക് മൂന്നാം സ്ഥാനം: കേരളത്തിലെ പണക്കാരില്‍ പ്രവാസികളും ജുവല്ലറി ഉടമകളും മുന്നില്‍
മധ്യപൂര്‍വേഷ്യ നിയന്ത്രിക്കുന്ന നൂറില്‍ 20 പേരും മലയാളികള്‍; ആദ്യ രണ്ട് സ്ഥാനങ്ങളില്‍ യൂസഫലിയും രവി പിള്ളയും
കാര്‍ലോസ് സ്ലിം (77.1 ബില്യന്‍), വാറന്‍ ബഫറ്റ് (72.7 ബില്യന്‍) എന്നിവര്‍ ബില്‍ഗേറ്റ്‌സിന് പിന്നാലെ സ്ഥാനം പിടിച്ചു. മുകേഷ് അംബാനി ( 21 ബില്യന്‍ 1.26 ലക്ഷം കോടി ) ആഗോള പട്ടികയില്‍ 39 സ്ഥാനത്താണ്. ദിലീപ് സാംഗ്വി ( 20 ബില്യന്‍ 1.20 ലക്ഷം കോടി രൂപ-44); അസീം പ്രേംജി (19.1 ബില്യന്‍ 1.14 ലക്ഷം കോടി രൂപ-48); ശിവ് നാടാര്‍ (14.8 ബില്യന്‍ 88,000 കോടി രൂപ- 66); ലക്ഷി മിത്തല്‍ (13.5 ബില്യന്‍ 81,000 കോടി രൂപ- 82).
പട്ടികയില്‍ ആകെ ഏഴ് മലയാളികളുണ്ട്. 2.5 ബില്യന്‍ ഡോളര്‍ (15,000 കോടി രൂപ) ആണ് എം.എ.യൂസഫലിയുടെ വരുമാനം. ആഗോള പട്ടികയില്‍ 737 -ാംസ്ഥാനം. കഴിഞ്ഞ വര്‍ഷം ഇത് 2.4 ബില്യന്‍ ഡോളറായിരുന്നു. രവി പിള്ള - 2.4 ബില്യന്‍ (14,000 കോടി രൂപ-782-ാം സ്ഥാനം). കഴിഞ്ഞ വര്‍ഷം ഇത് 2.8 ബില്യന്‍ ഡോളറായിരുന്നു. സണ്ണി വര്‍ക്കി (രണ്ട് ബില്യന്‍ ( 12,000 കോടി രൂപ- 949-ാം സ്ഥാനം), ക്രിസ് ഗോപാലകൃഷ്ണന്‍-1.9 ബില്യന്‍ ( 11,400 കോടി രൂപ- 1044 -ാംസ്ഥാനം), എസ്. ഡി. ഷിബുലാല്‍- 1.2 ബില്യന്‍ ( 7,200 കോടി രൂപ-1605-ാം സ്ഥാനം). ഡോ.ആസാദ് മൂപ്പന്‍- 1.1 ബില്യന്‍ (6,600 കോടി രൂപ-1638-ാം സ്ഥാനം), ടി.എസ്. കല്യാണരാമന്‍- 1.1 ബില്യന്‍ ( 6,600 കോടി രൂപ- 1712-ാം സ്ഥാനം).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























