മൊസാംബിക്കില്‍ കോളറ ബാധിച്ച് 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. കഴിഞ്ഞ ഡിസംബര്‍ 25ന് ശേഷം 4,518 പേരില്‍ രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് മൊസാംബിക്കില്‍ കോളറ പടര്‍ന്നു പിടിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയായ ടീറ്റെയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗം ബാധിച്ചത്.
കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മൊസാബിക്കിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 158 പേരാണ് മരണപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























