ജര്‍മന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജിച്ചു

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷം അവസാനം കൂടുതല്‍ കരുത്താര്‍ജിച്ചു. ജര്‍മന്‍ സര്‍ക്കാരും സ്‌റ്റേറ്റും മുനിസിപ്പല്‍ അഥോറിറ്റികളും ചേര്‍ന്നുള്ള ബജറ്റ് കണക്കിലെടുക്കുമ്പോള്‍ 18 ബില്യന്‍ യൂറോയുടെ മിച്ചമാണുള്ളത്.
1990ലെ ജര്‍മന്‍ ഏകീകരണത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ മിച്ചം കിട്ടുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.6 ശതമാനത്തോളം വരും ഈ തുക. 2013ല്‍ സന്തുലിത ബജറ്റ് അവതരിപ്പിക്കാന്‍ ജര്‍മനിക്കു സാധിച്ചിരുന്നു.
ഇതിനൊപ്പം, കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദം ജര്‍മനിയുടെ ജിഡിപി വളര്‍ച്ച 0.7 ശതമാനം വര്‍ധിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























