കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതി ഭയന്നു വിറച്ചു?
കുളിയ്ക്കാനായി കുളിമുറിയില്‍ കയറിയ യുവതിയെ പേടിപ്പിച്ച് ഭീമാകാരനായ പാമ്പ്. കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു പാമ്പ്. വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ബ്രിക്കന്ഹെഡിലുള്ള ഒരു ഫഌറ്റിന്റെ ഒന്നാം നിലയിലെ ബാത്ത്റൂമിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് ഭയപ്പെട്ടെങ്കിലും സംയമനം കൈവിടാതെ യുവതി പൊലീസിനെ വിളിച്ചു വരുത്തി. എട്ട് അടിയോളം നീളമുള്ള പാമ്പിനെ കണ്ട പോലീസും ഒന്നു ഞെട്ടി. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പുകളിലൊന്നായിരുന്നു അത്. ഇരപിടിച്ചു കഴിഞ്ഞാലുടന്‍ ചാവുന്നതു വരെ അതിനെ ഞെരുക്കുന്നതു കൊണ്ട് ബോവ കണ്‍സ്ട്രിക്ടര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കോണ്‍സ്റ്റബിള്‍ ഈസ്റ്റ്വുഡാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് എങ്ങനെയവിടെ എത്തിയെന്ന് യുവതിക്ക് മനസിലായിട്ടില്ല. ഡിസംബര്‍ 30നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് മെഴ്സിസൈഡ് പൊലീസ് പാമ്പിന്റെ ചിത്രം പങ്കുവച്ചത്.
https://www.facebook.com/Malayalivartha