യുഎസ് സൈനിക ഉപഗ്രഹം തകര്‍ന്നു

യുഎസ് സൈന്യത്തിന്റെ ഉപഗ്രഹം ഭ്രമണപഥത്തില്‍ വച്ച് തകര്‍ന്നു. കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപഗ്രഹമാണു തകര്‍ന്നത്. ഉപഗ്രഹത്തിന്റെ വൈദ്യുതി ഉപകരണത്തില്‍ പെട്ടെന്നുണ്ടായ താപവ്യതിയാനമാണു പൊട്ടിത്തെറിക്കിടയാക്കിയത്. ഉപഗ്രഹത്തിന്റെ 43 അവശിഷ്ടങ്ങള്‍ ഭ്രമണപഥത്തില്‍ ഒഴുകി നടക്കുന്നതായി യുഎസ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡിഎംഎസ്പി- ള 13 എന്ന ഉപഗ്രഹം 20 വര്‍ഷം മുമ്പാണ് അമേരിക്ക വിക്ഷേപിച്ചത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഉപഗ്രഹം തകര്‍ന്നത്. സംഭവത്തെക്കുറിച്ചു പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















