വിമാനം നിയന്ത്രണം വിട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഇറങ്ങുന്നതിന് ഇടയില്‍ നിയന്ത്രണം വിട്ട തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനം സുരക്ഷിതമായി താഴെയിറങ്ങി. 227 യാത്രക്കാരും 11 ജീവനക്കാരുമായി ഇസ്താംബുള്ളില്‍ നിന്നു കാഢ്മണ്ഡുവിലേക്ക് പറന്നുയര്‍ന്ന വിമാനം ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടത്തില്‍ പെട്ടത്.
റണ്‍വേയില്‍ ഇറങ്ങുന്നതിനിടയില്‍ വിമാനത്തിന്റെ ടയറുകള്‍ ലക്ഷ്യസ്ഥാനത്തു നിന്ന് തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം റണ്‍വേയ്ക്ക് പുറത്ത് സുരക്ഷിതമായി ഇറക്കി. സംഭവത്തിനിടയില്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപറ്റിയിട്ടുണ്ട്. എന്നാല്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ടു യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
മൂടല്‍മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ പറയുന്നു. വിമാനം താഴെയിറക്കുന്നതിനു പൈലറ്റ് നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാമതു നടത്തിയ ശ്രമവും പാളുകയായിരുന്നു. മൂടല്‍മഞ്ഞു മാറി റണ്‍വേ വ്യക്തമാകുന്നതുവരെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് വിമാനങ്ങള്‍ക്ക് വിലക്ക് എര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















