പാക് വിദ്യാര്‍ത്ഥികളുടെ കാവലില്‍ കറാച്ചിയില്‍ ഹോളി ആഘോഷം

കറാച്ചിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ ഹോളി ആഘോഷിക്കാന്‍ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ സംരക്ഷണം നല്‍കി. നാഷണല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് ഹോളി ആഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാവല്‍ നിന്നത്.
പാകിസ്ഥാനിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള വിശ്വാസ്യത, സഹവര്‍ത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മനുഷ്യകവചം സംഘടിപ്പിച്ചതെന്ന് സംഘടന വ്യക്തമാക്കി. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഹൈന്ദവ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതും പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നതും നിറുത്തലാക്കുക എന്ന സന്ദേശവും ഐക്യദാര്‍ഢ്യത്തിനു പിന്നിലുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















