ഗര്‍ഭപാത്രത്തില്‍ നിന്നൊരു വിജയചിഹ്നം!

ഗര്‍ഭാവസ്ഥയില്‍ സ്‌കാന്‍ ചെയ്യാന്‍ പോകുന്ന ഏതൊരു സ്ത്രീയും ഉല്‍കണ്ഠയിലായിരിക്കും. ഗര്‍ഭത്തിലുള്ള കുഞ്ഞിന് എന്തെങ്കിലും ദോഷങ്ങളുള്ളതായി സ്‌കാനില്‍ കണ്ടുപിടിക്കപ്പെടുമോ എന്നൊക്കെയായിരിക്കും ചിന്ത.
യുകെയിലെ സറെയിലുള്ള എഡും, ഡീയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ തമ്മില്‍ സംസാരിച്ചതു മുഴുവന്‍ ഇപ്പോള്‍ അവര്‍ക്കു ചുറ്റുമുള്ള ലോകത്തിലെ അശാന്തിയേയും, അസ്വസ്ഥതകളേയും കുറിച്ചാണ്. അത്തരമൊരു ലോകത്തിലേക്കാണ് തങ്ങള്‍ ഒരു കുഞ്ഞിനെ കൂടി കൊണ്ടു വരാന്‍ പോകുന്നതെന്നതിനെ കുറിച്ച് എപ്പോഴും അവര്‍ ആശങ്കപ്പെട്ടു.
അഞ്ചാം മാസത്തില്‍ സ്‌കാന്‍ ചെയ്തു കഴിഞ്ഞ്, റിപ്പോര്‍ട്ട് കണ്ട് സോണോഗ്രാഫര്‍ ഉള്‍പ്പെടെ എല്ലാവരും ആശ്ചര്യപ്പെട്ടു പോയി. ഗര്‍ഭത്തിലെ കുഞ്ഞ് തന്റെ കുഞ്ഞു വിരലുകള്‍ ഉയര്‍ത്തി വിജയചിഹ്നമായ \'വി\' എന്നു കാണിക്കുന്ന സ്‌കാന്‍ ചിത്രം കണ്ടപ്പോള്‍ \'ഒന്നിനെകുറിച്ചും ആശങ്കപ്പെടേണ്ട എല്ലാം ഭംഗിയാവും\' എന്ന് ആ കുഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നതു പോലെ അവര്‍ക്കു തോന്നി.
ആ കുഞ്ഞ് ആണ്‍കുഞ്ഞാണെങ്കില്‍, വിജയ ചിഹ്നം ഉയര്‍ത്തികാണിച്ചതു കൊണ്ട് അവന് വിന്‍സ്റ്റണ്‍ എന്നു പേരിടണമെന്നു തീരുമാനിച്ചിരിക്കുകയാണ് അവര്‍. തത്കാലം ഇപ്പോള്‍ കുഞ്ഞിനെ സമാധാനക്കുട്ടി അഥവാ പീസ് ബേബി എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















