ഷാര്‍ജയില്‍ മൃഗങ്ങളെ വളര്‍ത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

ഇനി മൃഗങ്ങളെ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് പണി കിട്ടും. ഷാര്‍ജയിലാണ് പണികിട്ടുന്ന നിയമത്തിന് ഉത്തരവായിരിക്കുന്നത്. ഷാര്‍ജയില്‍ മൃഗങ്ങളെ വളര്‍ത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മാത്രം. അക്രമകാരികളായ മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തിയാലാണ് പിഴ. അല്‍ ഖ്വറൈന്‍ ഏരിയയില്‍ അനുമതിയില്ലാതെ വളര്‍ത്തിയ ഒരു പെണ്‍സിംഹത്തെ ഷാര്‍ജ പോലീസ് നഗരസഭയുടെ സഹായത്തില്‍ പിടികൂടിയതിന് ശേഷമാണ് ഈ തീരുമാനം. അയല്‍പക്കങ്ങളുടെ അറുപതോളം പരാതികളാണ് മൃഗങ്ങളെ വളര്‍ത്തുന്നതിന്റെ ഭാഗമായി ലഭിച്ചത്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നത് സാധാരണക്കാരുടെ ജീവിതത്തിനുതന്നെ ഭീഷണിയാകുമെന്നതിനെ തുടര്‍ന്നാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















