ഐഎസ് ക്രൂരത വീണ്ടും : ഇസ്രായേല്‍ ചാരനെന്നാരോപിച്ച് ബന്ദിയാക്കിയ 19 വയസുകാരനെ വധിച്ചു

ഐഎസ് ക്രൂരത വീണ്ടും. ഇസ്രായേല്‍ ചാരനെന്നാരോപിച്ച് ബന്ദിയാക്കിയ 19 വയസുകാരനെ വധിക്കുന്ന വീഡിയോ ഐഎസ് പുറത്തു വിട്ടു. സയിദ് ഇസ്മായില്‍ മുസല്ലമെന്ന യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐഎസ് പുറത്തു വിട്ടത്. 13 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ഒരു ബാലന്‍ മുസല്ലത്തിനെ വെടിവച്ചു കൊല്ലുന്ന ദുശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത ഇനിയും ഉറപ്പ് വരുത്തിയിട്ടില്ലെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറിയയിലെ വിമത സംഘത്തിനൊപ്പം ചേര്‍ന്ന മുസല്ലത്തെ കാണാതായത് കഴിഞ്ഞ വര്‍ഷമാണ്. തുര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ഇസ്രായേല്‍ ചാരനാണെന്ന് ആരോപിച്ചാണ് മുസല്ലത്തെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















