വിക്കറ്റ് മൂലം പീഡന കേസില്‍ നിന്നൂരി

ബംഗ്ലാദേശ് സിനിമ നടിയും റുബന്റെ കാമുകിയുമായിരുന്ന നസ്‌നിന്‍ അക്തര്‍ റൂബലിനെതിരെ നല്‍കിയിരുന്ന പീഡന കേസ് പിന്‍വലിച്ചു. ലോകകപ്പിലെ കളി നന്നായാല്‍ ഇങ്ങനെ ചില ഗുണങ്ങളും ലഭിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം റുബെല്‍ ഹൊസൈന്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. വിവാഹ വാഗ്ദാനം നല്‍കി റുബന്‍ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു നസ്‌നിന്റെ പരാതി. ഇംഗ്ലണ്ടിനെതിരെ റുബലിന്റെ നാലു വിക്കറ്റ് പ്രകടനത്തോടെയാണ് നസ്‌നിന്‍ പരാതി പിന്‍ വലിച്ചത്. താന്‍ കഴിഞ്ഞ സംഭവങ്ങള്‍ മറക്കുകയാണെന്നും, രാജ്യത്തിനു വേണ്ടി കളിക്കുന്ന അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നസ്‌നിന്‍ വ്യക്തമാക്കി.
ജനുവരി 25 ന്ആണ് റുബലിനെതിരെ നസ്‌നിന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസം ജയിലില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ രാജ്യതാല്‍പര്യം കണക്കിലെടുത്ത് ലോകകപ്പ് മത്സരങ്ങള്‍ കളിക്കാന്‍ റുബലിന് കോടതി ജാമ്യം നല്‍കിയിരുന്നു. ലോകകപ്പിന് ശേഷം കേസില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതിക്കാരി കേസ് പിന്‍വലിച്ചതിനാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടാവില്ല.
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബംഗ്ലാദേശിനെ സഹായിച്ചത് റുബലിന്റെ നാലു വിക്കറ്റ് പ്രകടനമായിരുന്നു. ഇയാന്‍ ബെല്‍, മോര്‍ഗന്‍, ബ്രോഡ്, ആന്‍ഡേഴ്‌സന്‍ എന്നിവരുടെ വിക്കറ്റുകളായിരുന്നു റുബല്‍ സ്വന്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















