പൂര്‍ണ നഗ്‌നയായി വനിതാ സ്ഥാനാര്‍ത്ഥി; വോട്ടു പിടിക്കാന്‍ പുതു തന്ത്രം

തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ തോറും കേറിയിറങ്ങുന്നതും ചുണ്ടില്‍ ചിരി വെച്ചുപിടിപ്പിച്ചിരിക്കുന്നതും നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി പൂര്‍ണ നഗ്‌നയായി വോട്ടു ചോദിച്ചാലോ? സ്‌പെയിനിലെ പോര്‍ച്യുഗലേറ്റോയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന യൊലാന്‍ഡോ കെവ്‌സീറോ മോരിന്‍ എന്ന വനിതയാണ് പുതിയ വോട്ടുപിടിക്കല്‍ തന്ത്രം പരീക്ഷിക്കുന്നത്. നഗരത്തിലെ പൊതു സ്ഥലങ്ങള്‍ മോരിന്റെ നഗ്‌ന ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
പാര്‍ട്ടി ഫ്രീഡം ക്ലീന്‍ ഹാന്‍ഡ്‌സ് എന്ന വലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് ഈ സുന്ദരി. താന്‍ ഒരു തുറന്ന പുസ്തകമാണെന്ന് വോട്ടര്‍മാര്‍ക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിലാണ് മോരിന്റെ പ്രകടനം. \'രാഷ്ട്രിയക്കാര്‍ നമ്മെ നഗ്‌നരാക്കിയിരിക്കുന്നു\' എന്ന് അര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കുകള്‍ കൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങള്‍ മോറിന്‍ മറച്ചിരിക്കുന്നതും പോസ്റ്ററുകളില്‍ കാണാം.
ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന തന്റെ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വെന്നിക്കൊടി പാറിപ്പിക്കുമെന്നാണ് മോരിന്റെ അവകാശ വാദം. നാട്ടില്‍ മുന്നിട്ടു നില്‍ക്കുന്ന ഇടതുപക്ഷ പാര്‍ട്ടിക്ക് ബദലാണ് തന്റെ പാര്‍ട്ടിയെന്നും ഇവര്‍ അവകാശപ്പെടുന്നു. സ്പാനിഷ് രാഷ്ട്രിയത്തെ ശുദ്ധികരിക്കുകയാണത്രെ മോരിന്റെ ലഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















