ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് പരിക്കേറ്റു

ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് പരിക്കേറ്റു. ആസ്‌ട്രേലിയയിലെ ഷൂട്ടിംങ് സെറ്റില്‍ വച്ചാണ് ജോണിന് പരിക്കേറ്റത്. ജോണിന്റെ വലതു കൈയ്ക്ക് പരിക്കേറ്റതായാണ് റി്‌പ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ലോസാഞ്ചലസിലേക്ക് തിരിച്ചു പോയതായാണ് റിപ്പോര്‍ട്ട്. പൈറേറ്റ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ \'ഡെഡ് മെന്‍ ടെല്‍ നോ ടേയില്‍സ്\'ന്റെ സെറ്റില്‍ വെച്ചാണ് ഡെപ്പിന് പരിക്കേറ്റത്. എന്നാല്‍ എങ്ങനെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇപ്പോഴും വ്യക്തല്ല. അതേസമയം, ചിത്രീകരണത്തിനിടെയല്ല പരിക്കേറ്റതെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















